യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു; തലനാരിഴയ്ക്ക് അപകടം ഒഴിവായി

ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു
കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചപ്പോൾ, സ്ക്രീൻഷോട്ട്
കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചപ്പോൾ, സ്ക്രീൻഷോട്ട്

കൊച്ചി:ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. നിയന്ത്രണം വിട്ട് ബസ് മുന്നോട്ടുനീങ്ങിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.

മൂന്നാറില്‍ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ ആണ് ഊരി തെറിച്ചത്.
സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാതിരുന്നതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാതിരുന്നതുമാണ് വലിയൊരു അപകടം ഒഴിവായത്. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനടുത്താണ് സംഭവം നടന്നത്.

റോഡില്‍  തിരക്ക് കുറവായിരുന്നതിനാലാണ് അപകടം ഒഴിവായത്. ടയര്‍ ഊരിപ്പോയശേഷവും ബസ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങി. ടയര്‍ ഊരിപ്പോയതോടെ മുന്‍ഭാഗത്തെ റിമ്മും തകര്‍ന്നു. അപകടം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാരും കുറവായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com