പത്താം തീയതി മുതല്‍ സ്‌പോട്ട് ബുക്കിങ് ഇല്ല; മകരവിളക്കിന് 40,000 പേര്‍ക്ക് മാത്രം വെര്‍ച്വല്‍ ക്യൂ; ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം

പൊലീസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.  
ശബരിമല, ഫയല്‍ ചിത്രം
ശബരിമല, ഫയല്‍ ചിത്രം

ശബരിമല: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്ക് ദിവസത്തില്‍ 40,000 പേര്‍ക്ക് മാത്രമേ വെര്‍ച്വല്‍ ക്യൂ അനുവദിക്കുകയുള്ളു, പൊലീസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.  

14ാം തീയതി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 50,000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40,000 പേര്‍ക്ക് മാത്രമെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അഭ്യര്‍ത്ഥിച്ചു.16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തര്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ മകരവിളക്ക് ദിവസവും തലേന്നാളിലും വെര്‍ച്വല്‍ ക്യൂ പരിമിതപ്പെടുത്തണമെന്ന പൊലിസ് തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com