'സമരാഗ്‌നി'പ്രക്ഷോഭ ജാഥ : സംഘാടക സമിതി രൂപീകരിച്ചു; പ്രഥമ യോഗം നാളെ

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായാണ് 'സമരാഗ്‌നി' പ്രക്ഷോഭ ജാഥ നയിക്കുന്നത്
കെ സുധാകരൻ
കെ സുധാകരൻ

തിരുവനന്തപുരം :  സര്‍ക്കാരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭ ജാഥയുടെ സംഘാടക സമിതിക്ക് കെപിസിസി രൂപം നല്‍കി. 11 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. 

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി സിദ്ദീഖ് എംഎല്‍എ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെ സി ജോസഫ്, എപി അനില്‍കുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി യു രാധാകൃഷ്ണന്‍, കെ ജയന്ത്, നേതാക്കളായ ഷാഫി പറമ്പില്‍ എംഎല്‍എ, വി എസ് ശിവകുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് സമിതി അംഗങ്ങള്‍. 

സംഘാടക സമിതിയുടെ ആദ്യ യോഗം ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ശശി തരൂര്‍, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായാണ് 'സമരാഗ്‌നി' പ്രക്ഷോഭ ജാഥ നയിക്കുന്നത്. ജനുവരി 21 ന് കാസര്‍കോട് ജില്ലയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയില്‍ ജാഥ സമാപിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com