പുതിയ മന്ത്രിമാരുമായി ഇന്ന് ആദ്യ മന്ത്രിസഭായോഗം; നിയമസഭ സമ്മേളനം 25 മുതല്‍?

നിയമസഭ സമ്മേളനം ഈ മാസം 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്
​ഗണേഷ് കുമാർ മുഖ്യമന്ത്രിക്കൊപ്പം/ ഫെയ്സ്ബുക്ക്
​ഗണേഷ് കുമാർ മുഖ്യമന്ത്രിക്കൊപ്പം/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേരും. നവകേരള സദസ്സിന് ശേഷം വീണ്ടും സെക്രട്ടേറിയറ്റില്‍ മന്ത്രിസഭായോഗം ചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. 

നിയമസഭ സമ്മേളനം ഈ മാസം 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിച്ചേക്കും. 

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 09 ന് സഭ പിരിയുന്നതിനാണ് ആലോചിക്കുന്നത്. നേരത്തെ നിയമസഭ ഈ മാസം 19 ന് തുടങ്ങാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com