'നവകേരള സദസില്‍ പോയത് കാപ്പിയും ചായയും കുടിക്കാനല്ല'; സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിക്കണമെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി

മലയോര കര്‍ഷകരോടു മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അതു പാലിക്കണമെന്നും ബിഷപ്പ് പറഞ്ഞു. 
ബിഷപ്പ് ജോസഫ് പ്ലാംപാനി/ ടിവി ദൃശ്യം
ബിഷപ്പ് ജോസഫ് പ്ലാംപാനി/ ടിവി ദൃശ്യം


കണ്ണൂര്‍ : റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മലയോര കര്‍ഷകരോടു മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അതു പാലിക്കണമെന്നും ബിഷപ്പ് പറഞ്ഞു. 

റബറിന് 250 രൂപ എന്ന ആവശ്യത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ല. ആവശ്യം നിറവേറ്റിയെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണകൂടത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ ഇരിക്കുന്നവരെ താഴെയിറക്കാനും കര്‍ഷകര്‍ തന്നെ മുന്നോട്ടുവരും. 

നവകേരള സദസ് കണ്ണൂരില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി തന്നെയും ക്ഷണിച്ചിരുന്നതായും താനവിടെ ചെന്നതു കാപ്പിയും ചായയും കുടിക്കാനല്ല. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്ന് അവകാശപ്പെടുമ്പോഴും ഞങ്ങള്‍ മലയോര കര്‍ഷകരോടു പറഞ്ഞൊരു വാക്കുണ്ട്, അതിതുവരെയും പാലിച്ചിട്ടില്ലെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായും ജോസഫ് പാംപ്ലാനി പറഞ്ഞു. 

'' നിങ്ങളുടെ വാക്കു വിശ്വസിച്ച് വോട്ട് ചെയ്ത ജനതയാണു നിങ്ങളോടു പറയുന്നത്. പണമില്ലെന്നാണു സര്‍ക്കാര്‍ പറയുന്ന ന്യായം. കഴിഞ്ഞ എട്ടൊന്‍പതു മാസമായിട്ട് ആര്‍ക്കെങ്കിലും ഇവിടെ റബറിന്റെ സബ്‌സിഡി കിട്ടിയോ? ഒറ്റ ആള്‍ക്കും കിട്ടിയിട്ടില്ല. കഴിഞ്ഞ എട്ടുമാസമായിട്ട് കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാതിരുന്നാലുള്ള അവസ്ഥ എന്താകുമായിരുന്നു. കേരളം സ്തംഭിക്കുമായിരുന്നു. കര്‍ഷകന്റെ കാര്യം മാത്രം പറയുമ്പോള്‍ പണമില്ലെന്ന വാക്കുകൊണ്ട് സര്‍ക്കാര്‍ നമ്മുടെ വായടയ്ക്കാന്‍ ശ്രമിക്കുന്നു'' ജോസഫ് പാംപ്ലാനി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com