ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്; ചെറുതോണി പാലവും ബോഡിമേട്ട് റോഡും ഇന്നു തുറക്കും

വൈകിട്ട് നാലിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്
ബോഡിമെട്ട് റോഡ്/ ഫെയ്സ്ബുക്ക്
ബോഡിമെട്ട് റോഡ്/ ഫെയ്സ്ബുക്ക്

കാസര്‍കോട്: സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. 

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാസര്‍കോട് താളിപ്പടപ്പ് മൈതാനത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ഡോ.വി കെ സിങ്, വി. മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും. 

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ചെറുതോണി പാലത്തിന്റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്റെയും ഉദ്ഘാടനവും ഇന്ന് നടക്കും.  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടും ഉദ്ഘാടനം ചെയ്യുന്നത്. 40 മീറ്റര്‍ ഉയരത്തില്‍ മൂന്നു സ്പാനുകളിലായി നിര്‍മിച്ച ചെറുതോണി പാലത്തിന് 120 മീറ്റര്‍ നീളമുണ്ട്. നിര്‍മ്മാണ ചിലവ് 20 കോടിയാണ്.

കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ടുവരെ 42 കിലോമീറ്ററാണ് പുതിയ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന് 382 കോടി രുപയാണ് ചെലവായത്. ചെറുതോണി പാലവും മുന്നാര്‍ ബോഡിമേട്ട് റോഡിനുമൊപ്പം വണ്ടിപെരിയാര്‍ പാലത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com