'നീന്തല്‍ അറിയാത്ത അവനൊരിക്കലും കടലില്‍ ഇറങ്ങില്ല, മകനെ ആരോ കൊന്ന ശേഷം കടലില്‍ തള്ളിയതാണ്'; കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്ന് അച്ഛന്‍

ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ തന്റെ മകന്‍ കൊല്ലപ്പെട്ടതാണെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും അച്ഛന്‍ സന്തോഷ്
സഞ്ജയ്
സഞ്ജയ്
Published on
Updated on

കോട്ടയം: ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ തന്റെ മകന്‍ കൊല്ലപ്പെട്ടതാണെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും അച്ഛന്‍ സന്തോഷ്. നാലിനാണ് വൈക്കം കടൂക്കര സന്തോഷ് വിഹാറില്‍ സന്തോഷിന്റെ മകന്‍ സഞ്ജയിനെ (19) കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നീന്തല്‍ അറിയാത്ത അവനൊരിക്കലും കടലില്‍ ഇറങ്ങില്ല. ആരോ കൊന്ന ശേഷം കടലില്‍ കൊണ്ടുപോയി തള്ളിയതാണെന്ന് ഉറപ്പാണെന്നും അച്ഛന്‍ ആരോപിച്ചു. പാര്‍ട്ടിക്കിടെ വലിയ സംഘര്‍ഷം നടന്നിരുന്നതായി സമീപത്തെ ചായക്കടക്കാരനും പറഞ്ഞു. ഒത്തിരിപ്പേരെ തല്ലി സ്റ്റേജിന്റെ അടിയില്‍ ഇട്ടിരുന്നെന്നാണു കടക്കാരന്‍ പറഞ്ഞതെന്നും സന്തോഷ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണത്തിനു മുന്‍പു മര്‍ദനമേറ്റതായി കണ്ടെത്തിയിട്ടുമുണ്ട്.

അയല്‍ക്കാരായ 2 സുഹൃത്തുക്കള്‍ക്കൊപ്പം 29നാണു സഞ്ജയ് ഗോവയിലേക്കു പോയത്. ഒന്നിനു പുലര്‍ച്ചെ ഒന്നിനാണ് കാണാതായത്. 3 ദിവസത്തിനു ശേഷം മൃതദേഹം കണ്ടെത്തി. സന്തോഷിന്റെ 2 മക്കളില്‍ ഇളയതാണു സഞ്ജയ്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സന്തോഷ് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ 30നു രാത്രി വീട്ടിലെത്തിയപ്പോഴാണു മകന്‍ ഗോവയിലേക്കു പോയ വിവരമറിഞ്ഞതെന്നും സന്തോഷ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com