സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; കണ്ണൂരോ, കോഴിക്കോടോ? 

ഇനി 10 വേദികളില്‍ ആയി 10 ഇനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്
സംസ്ഥാന സ്കൂൾ കലോത്സവം 2024/ ചിത്രം: വിൻസന്റ് പുളിക്കൽ
സംസ്ഥാന സ്കൂൾ കലോത്സവം 2024/ ചിത്രം: വിൻസന്റ് പുളിക്കൽ

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും. മത്സരം അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ 228 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 896 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് മുന്നിട്ടുനില്‍ക്കുന്നു. തൊട്ട് പിന്നാലെ കണ്ണൂര്‍ 892 പോയിന്റ്, പാലക്കാട് 888 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

ഇനി 10 വേദികളില്‍ ആയി 10 ഇനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. 239 മത്സരങ്ങളിലായി 12,107 കുട്ടികളാണ് ഇത്തവണ പങ്കെടുത്തത്. കോഴിക്കോട് ജില്ലയില്‍നിന്നാണ് കൂടുതല്‍ മത്സരാര്‍ഥികള്‍. 1001 കുട്ടികള്‍ കോഴിക്കോടിനെ പ്രതിനിധീകരിച്ചു. കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കൂളിനുള്ള ബഹുമതി പാലക്കാട് ആലത്തൂര്‍ ബിഎസ്എസ്  ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ്.  

സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാനവേദിയില്‍ പ്രതിപക്ഷനേതാവ് വി ി.സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനായിരിക്കും.ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മ്മൂട്ടി മുഖ്യാതിഥിയാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com