'ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോ'; അയോധ്യയിലെ രാമക്ഷേത്രം പൊതുസ്വത്തെന്ന് ഡികെ ശിവകുമാര്‍

രാജ്യത്ത് ഒട്ടേറെ മുഖ്യമന്ത്രിമാരും നേതാക്കളുമുണ്ട്. എന്നാല്‍ എല്ലാവരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ല
ഡി കെ ശിവകുമാര്‍/ പിടിഐ
ഡി കെ ശിവകുമാര്‍/ പിടിഐ

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോയെന്നായിരുന്നു, ഇതു സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ വാര്‍ത്താലേഖകരോട് ശിവകുമാറിന്റെ പ്രതികരണം.

അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ ആരെല്ലാം പങ്കെടുക്കണം എന്ന കാര്യത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. രാജ്യത്ത് ഒട്ടേറെ മുഖ്യമന്ത്രിമാരും നേതാക്കളുമുണ്ട്. എന്നാല്‍ എല്ലാവരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ല. രാമക്ഷേത്രം സ്വകാര്യ സ്വത്തല്ലെന്ന് ശിവകുമാര്‍ പറഞ്ഞു. 

ജനങ്ങളില്‍ എല്ലാ വിഭാഗത്തിന്റെയും വികാരത്തെ തങ്ങള്‍ മാനിക്കുന്നുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഹിന്ദു മതത്തിനുമെല്ലാം തന്റെ സര്‍ക്കാരില്‍ പ്രത്യേക വകുപ്പുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കു ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കണോയെന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാടെടുത്തിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com