സിപിഎം നേതാവിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് നേരെ ആക്രമണം

സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺ​ഗ്രസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കിയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കുമളി അമരാവതി സ്വദ്ദേശി ജോബിൻ ചാക്കോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണി തറച്ച പട്ടിക ഉപയോഗിച്ചായിരുന്നു ആക്രമണം. കൈക്ക് പൊട്ടലേറ്റു. കാലിനും മുറിവേറ്റ ജോബിനെ ക‌ട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺ​ഗ്രസ് ആരോപിച്ചു. സിപിഎം നേതാവിനെതിരെ ഫെയ്സ് ബുക്ക്‌ പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയുന്നത്. ജോബിനെതിരെ സിപിഎം കുമളി ലോക്കല്‍ കമ്മിറ്റി ഇന്നലെ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com