പന്തംകൊളുത്തി പ്രവർത്തകർ: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺ​ഗ്രസിന്റെ നൈറ്റ് മാർച്ച്, ഫ്ളക്സുകൾ തകർത്തു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ടിവി ദൃശ്യം
ടിവി ദൃശ്യം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ചാണ് സംഘടിപ്പിച്ചത്. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധം. വിടി ബല്‍റാമിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ടുള്ള മുന്ദ്രാവാക്യത്തോടെയായിരുന്നു മാര്‍ച്ച്. ക്ലിഫ് ഹൗസിന് മുന്നില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ലിഫ് ഹൗസിന് മുന്നില്‍ വച്ച് പൊലീസ് മാര്‍ച്ച് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. തുടര്‍ന്ന് കയ്യിലിരിക്കുന്ന തീപ്പന്തങ്ങള്‍ പൊലീസിനു നേര്‍ക്ക് എറിഞ്ഞെങ്കിലും നേതാക്കള്‍ അത് തടയുകയായിരുന്നു. ഇതോടെ തീപ്പന്തങ്ങള്‍ കൂട്ടിയിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. ക്ലിഫ് ഹൗസ് പരിസരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തത്. നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20-ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റിനെതിരേ സംസ്ഥാനത്താകെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. രണ്ടാഴ്ച റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com