ലാല്‍ജി കൊള്ളന്നൂര്‍ വധം: ഒന്‍പതു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വെറുതെ വിട്ടു

2013 ആഗസ്റ്റ് 16നാണ് ബൈക്കിലെത്തിയ സംഘം ലാല്‍ജിയെ വെട്ടിക്കൊലപ്പെടുത്തിയത്.
ലാല്‍ജി, പിടിയിലായ പ്രതികളില്‍ നാല് പേര്‍/ ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്‌
ലാല്‍ജി, പിടിയിലായ പ്രതികളില്‍ നാല് പേര്‍/ ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്‌

തൃശ്ശൂര്‍: അയ്യന്തോളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലാല്‍ജി കൊള്ളനൂരിനെ കൊല്ലപ്പെടുത്തിയ കേസിലെ 9 പ്രതികളെ വെറുതെ വിട്ടു. തൃശൂരില്‍ കോണ്‍ഗ്രസ് പോരിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊല്ലപ്പെട്ടത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശന്‍, അനൂപ്, രവി, രാജേന്ദ്രന്‍, സജീഷ്, ജോമോന്‍ എന്നിവരെയാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 

2013 ആഗസ്റ്റ് 16നാണ് ബൈക്കിലെത്തിയ സംഘം ലാല്‍ജിയെ വെട്ടിക്കൊലപ്പെടുത്തിയത്. അയ്യന്തോള്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാനുമായിരുന്നു ലാല്‍ജി കൊള്ളന്നൂര്‍.  അയ്യന്തോള്‍ സ്വദേശികളായ പ്രതികളെ ഒളിവില്‍ കഴിഞ്ഞിരുന്ന ഓച്ചിറയില്‍ നിന്ന് തൃശ്ശൂരിലേക്ക് വരുന്ന വഴിയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. അറസ്റ്റിലായവരില്‍ വൈശാഖ് രജീഷ് എന്നിവരാണ് ലാല്‍ജിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. 

കൊല്ലപ്പെട്ട ലാല്‍ജി എ ഗ്രൂപ്പ് അനുഭാവിയാണ്. നേരത്തെ ഐ ഗ്രൂപ്പ് അനുഭാവിയായ മധു ഈച്ചരത്തിലിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായിരുന്നു ലാല്‍ജി വധം എന്നായിരുന്നു അന്ന് പൊലീസിന്റെ കണ്ടെത്തല്‍. അയ്യന്തോള്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട മധു.  യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കമായിരുന്നു കാരണം. ഈ കേസിലെ പ്രതി പ്രേംലാലിന്റെ ജേഷ്ഠനാണ് ലാല്‍ജി. 

ഐ ഗ്രൂപ്പായിരുന്ന മധുവും ലാല്‍ജിയും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പരസ്പരം തെറ്റിയിരുന്നു. മധുവിന്റെ മധുവിന്റെ നോമിനിക്കെതിരെ പ്രേംജി മത്സരിച്ച് ജയിച്ചതോടെ പ്രേംജിയെ വീട്ടില്‍ കയറി മധുവും സംഘവും ആക്രമിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് മധുവിനെ കൊലപാതകം. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ലാല്‍ജിക്ക് നേരെയുണ്ടായത്. അയ്യന്തോള്‍ കൊള്ളന്നൂര്‍ ജോര്‍ജിന്റെയും ഓമനയുടെയും മൂത്ത മകനായ ലാല്‍ജി ലാലൂരിലാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ കാണാനായി  അയ്യന്തോളിലെത്തിയപ്പോഴായിരുന്നു ആക്രമണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com