സലിം മണ്ണേൽ
സലിം മണ്ണേൽ

കുടുംബപ്രശ്നം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദ്ദനമേറ്റ് മരിച്ചു, തൊടിയൂരിൽ ഹർത്താൽ

ചവറ, കൊട്ടുകാടു നിന്നു എത്തിയ സംഘത്തിന്റെ പേരിൽ ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി

കൊല്ലം: കുടുംബപ്രശ്നം ചർച്ച ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് തൊടിയൂർ ​​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ‍ന്റ് കുഴഞ്ഞു വീണ് മരിച്ചു. തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ (60) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സിപിഎം ഇടക്കുളങ്ങര ബ്രാ‍ഞ്ച് കമ്മിറ്റി അം​ഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അം​ഗവുമാണ് സലിം. 

പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ വച്ചാണ് ചർച്ച നടന്നത്. ജമാഅത്ത് പ്രസി‍ഡന്റായ സലിം കൂടി പങ്കെടുത്ത ചർച്ചക്കിടെ സംഘർഷം ഉടലെടുത്തു. പിന്നാലെ മർദ്ദനമേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കരുനാ​ഗപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

സംഘർഷത്തിനിടെ ജമാഅത്ത് ഓഫീസിനും കേടുപാടുകൾ സംഭവിച്ചു. ചവറ, കൊട്ടുകാടു നിന്നു എത്തിയ സംഘത്തിന്റെ പേരിൽ ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. കരുനാ​ഗപ്പള്ളി പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി. 

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ തൊടിയൂർ ​പഞ്ചായത്തിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുന്നു.

ഷീജ സലിം ആണ് ഭാര്യ. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (​ഗൾഫ്). മരുമക്കൾ: ശബ്ന, തസ്നി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com