പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഒരുവിവാഹം പോലും മാറ്റിയിട്ടില്ല; വിശദീകരണവുമായി ഗുരുവായൂര്‍ ദേവസ്വം

ഇതില്‍ ഏറിയ പങ്ക് വിവാഹങ്ങളും  പുലര്‍ച്ചെ 5 മുതല്‍ 6 വരെ നടത്തും. 
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍

ഗുരുവായൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരില്‍ വിവാഹങ്ങള്‍ മാറ്റിയിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം. സുരക്ഷയുടെ ഭാഗമായി സമയക്രമത്തിലാണ് മാറ്റം വരുത്തിയതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പികെ വിനയന്‍ അറിയിച്ചു. വിവാഹം മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വിവാഹസംഘങ്ങളുമായി ആലോചിച്ചശേഷമാണ് സമയക്രമങ്ങളില്‍ മാറ്റം വരുത്തിയത്. 48 വിവാഹങ്ങളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു വിവാഹവും മാറ്റിയിട്ടില്ലെന്നും കെപി വിനയന്‍ പറഞ്ഞു. നവമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. ഈ ദിവസം  74 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഇതില്‍ ഏറിയ പങ്ക് വിവാഹങ്ങളും  പുലര്‍ച്ചെ 5 മുതല്‍ 6 വരെ നടത്തും. 

അതേസമയം, നരേന്ദ്രമോദി സന്ദര്‍ശനം നടത്തുന്ന 17ന് കാലത്ത് 6 മുതല്‍ 9 വരെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com