ബാങ്ക് കറന്‍സി നീക്കത്തില്‍ സുരക്ഷ വീഴ്ച; അസി. കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ക്യാഷ് എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ബാങ്ക് കറന്‍സി നീക്കത്തില്‍ സുരക്ഷ വീഴ്ച വരുത്തിയ കോഴിക്കോട് അസി. കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡിസിആര്‍ബി) അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ശ്രീജിത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ക്യാഷ് എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മൈസൂര്‍ മുതല്‍ തെലങ്കാന വരെയുള്ള ബാങ്ക് കറന്‍സി നീക്കത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. 
റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ച് 750 കോടി രൂപ കൊണ്ടുപോയതിലാണ് നടപടി. 

യൂണിഫോം ധരിച്ചില്ല, സര്‍വീസ് പിസ്റ്റള്‍ കൈവശം സൂക്ഷിച്ചില്ല, പണം നിറച്ച ട്രക്കുമായി യാത്ര ചെയ്യുമ്പോള്‍ സ്വന്തം നിലയ്ക്ക് ഏര്‍പ്പാടാക്കിയ വാഹനത്തില്‍ യാത്ര ചെയ്തു, സുരക്ഷാവീഴ്ച, കടുത്ത കൃത്യവിലോപം, അച്ചടക്ക ലംഘനം, ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ കുറ്റങ്ങളാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ശ്രീജിത്തിനെതിരെ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com