750 കോടി രൂപ കോണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്‌ച; കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്പെൻഷൻ

750 കോടി രൂപ കൊണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്‌ച വരുത്തിയെന്ന കണ്ടെത്തലിലാണ് നടപടി
ടിപി ശ്രീജിത്ത്
ടിപി ശ്രീജിത്ത്

കോഴിക്കോട്: കോഴിക്കോട് സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്പെൻഷൻ. യൂണിയൻ ബാങ്കിന്റെ കോഴിക്കോട് മാങ്കാവ് കറൻസി ചെസ്റ്റിൽ നിന്ന്‌ ഹൈദരാബാദിലെ നരായൺഗുഡ കറൻസി ചെസ്റ്റിലേക്ക് 750 കോടി രൂപ കൊണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ചാണ് അസിസ്റ്റൻറ് കമ്മീഷണർ ടിപി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെതാണ് ഉത്തരവ്.

പണവുമായി പോയ ട്രക്കുകൾക്ക് യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എസിപി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റൾ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര  അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 16നാണ് കറൻസി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. പൊലീസ് ബന്തവസ്സ് പാർട്ടിയുടെ കമാൻഡറായിരുന്നു ശ്രീജിത്ത്.

ഹൈദരാബാദിലേക്കുള്ള വഴി വിജനവും മാവോവാദികളുടെ സാന്നിധ്യമുള്ള പ്രദേശവുമായതിനാൽ എസ്കോർട്ട് ഡ്യൂട്ടിക്ക് യൂണിഫോം ധരിക്കുകയും ആയുധസജ്ജരാവുകയും വേണമെന്നും രാത്രി സമയത്ത് യാത്രചെയ്യാൻ പാടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം ഉദ്യോ​ഗസ്ഥൻ സംഘിച്ചെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com