കെ ഫോണ്‍ കരാറുകള്‍ സിബിഐ അന്വേഷിക്കണം: പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: കെ ഫോണ്‍ കരാറുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പദ്ധതിയുടെ ഓരോ ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. 

വലിയ പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അതിനനനുസരിച്ചുള്ള പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. ഗുണനിലവാരമില്ലാത്ത കമ്പനികള്‍ക്ക് അടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കി. ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിയെന്നും ഹര്‍ജിയില്‍ പറയുന്നു. 

പദ്ധതിയില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും പ്രതിപക്ഷ ആരോപിച്ചിരുന്നു. പദ്ധതിയുടെ കരാറുകള്‍ അടക്കം സാമ്പത്തിക ഇടപാടുകള്‍ എല്ലാം കോടതിയുടെ ഇടപെടലില്‍ സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com