കുട്ടികളേയും പ്രായമായവരേയും നോക്കുന്നത് സ്ത്രീകള്‍; സ്ഥലം മാറ്റുമ്പോള്‍ തുറന്ന മനസും സഹാനുഭൂതിയും വേണമെന്ന് ഹൈക്കോടതി

അപരിചിതമായ അന്തരീക്ഷത്തില്‍ തൊഴില്‍ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവര്‍ക്ക് ബുദ്ധിമുട്ടായേക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: ജോലി ചെയ്യുന്ന സ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ അനുഭാവ പൂര്‍വം പരിഗണിക്കണമെന്ന് ഹൈക്കോടതി. സ്ഥലം മാറ്റം നല്‍കുമ്പോള്‍ തുറന്ന മനസ്സും സഹാനുഭൂതിയും പ്രകടിപ്പിക്കണമെന്ന്  ഹൈക്കോടതി തൊഴിലുടമകളോട് ആവശ്യപ്പെട്ടു. 

ജോലി ചെയ്യുന്ന സ്ത്രീകള്‍ അവരുടെ കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിപാലിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അപരിചിതമായ അന്തരീക്ഷത്തില്‍ തൊഴില്‍ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവര്‍ക്ക് ബുദ്ധിമുട്ടായേക്കാമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 

ജോലി ചെയ്യുന്ന സ്ത്രീകളെ പുതിയ സ്ഥാനങ്ങളിലേക്ക് മാറ്റുമ്പോള്‍, അവര്‍ക്ക് അനുയോജ്യമായ ശിശു സംരക്ഷണ ക്രമീകരണങ്ങള്‍ കണ്ടെത്തുക, അപരിചിതമായ അന്തരീക്ഷത്തില്‍ തൊഴില്‍ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുക തുടങ്ങിയ വെല്ലുവിളികള്‍ പലപ്പോഴും നേരിടേണ്ടിവരുന്നു. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും പിന്തുണാ സംവിധാനങ്ങളും സ്ഥാപിക്കുന്നതുള്‍പ്പെടെ സ്ഥലംമാറ്റത്തിന്റെ സമ്മര്‍ദ്ദത്തെ നേരിടാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. കരിയറിന്റെ പുരോഗതിയ്ക്ക് തടസങ്ങള്‍ നേരിടുന്നതും ആശങ്കയുണ്ടാക്കാം. പ്രായാധിക്യം മൂലം രോഗികളായ മാതാപിതാക്കളെ പരിചരിക്കുന്നതില്‍ പ്രധാനമായും സ്ത്രീകളാണ് പ്രധാന പങ്ക് വഹിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍, തൊഴിലുടമകളില്‍ നിന്ന് തുറന്ന മനസ്സും സഹാനുഭൂതിയും ധാരണയും പ്രതീക്ഷിക്കുന്നു.

എറണാകുളത്തെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഹോസ്പിറ്റലില്‍ നിന്ന് കൊല്ലത്തെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഹോസ്പിറ്റലിലേക്ക് ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളെ സ്ഥലം മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സ്ഥലംമാറ്റ ഉത്തരവില്‍ ഇടപെടാന്‍ െ്രെടബ്യൂണല്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com