മീൻ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റു; യുവാവിനു ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കൾക്കൊപ്പം മീൻ വളർത്തു കേന്ദ്രത്തിലെത്തിയ അഖിലിനു മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു
അഖിൽ രാജ്
അഖിൽ രാജ്

ആലപ്പുഴ: മീൻ കൃഷിക്കായി ഒരുക്കിയ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഹരിപ്പാട് പഴവീട് ചിറയിൽ അഖിൽ രാജ് (29) ആണ് മരിച്ചത്. ചെറുതനയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ. 

കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കൾക്കൊപ്പം മീൻ വളർത്തു കേന്ദ്രത്തിലെത്തിയ അഖിലിനു മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പിന്നാലെ അഖിൽ മോട്ടോറിനു മുകളേക്ക് മറിഞ്ഞു വീഴുകയായിരുന്നു. 

സുഹൃത്തുക്കൾ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അഖിലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.

രാജൻ- അനിത ദമ്പതികളുടെ മകനാണ് അഖിൽ. രാഹുൽ രാജ് സഹോദരൻ. സംസ്കാരം ഇന്ന് രാവിലെ 11നു വലിയ ചുടുകാട്ടിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com