'സ്‌കൂളില്‍ നിന്ന് ബാഗ് എടുക്കാതെ കുട്ടികളെ വിളിച്ചുകൊണ്ടുപോയി'; മൂന്ന് മക്കളെയും കൂട്ടി കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ അമ്മയുടെ ശ്രമം, രക്ഷപ്പെടുത്തിയത് ഇങ്ങനെ 

കടലില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റിയാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പൊലീസ്
കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

കോഴിക്കോട്: കടലില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റിയാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പൊലീസ്. കോഴിക്കോട് കുറ്റിയാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ്  പാറപ്പള്ളിക്കുസമീപത്ത് മക്കളോടൊപ്പം കടലില്‍ച്ചാടി  ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയത്. 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്‌കൂളില്‍ കൈക്കുഞ്ഞുമായെത്തിയ  അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്‌കൂള്‍ ബാഗ് എടുക്കാതെ വിളിച്ചുകൊണ്ടു പോയതില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍  ആ വിവരം കുറ്റിയാടി പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കുറ്റിയാടി പൊലീസ് അമ്മയുടെ  ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചശേഷം കൊയിലാണ്ടി മന്ദമംഗലം പരിസരത്ത്  അവര്‍ ഉള്ളതായി മനസ്സിലാക്കി. ഉടന്‍ തന്നെ കൊയിലാണ്ടി പൊലീസിന് വിവരം കൈമാറി. 

വിവരം ലഭിച്ചയുടന്‍ കൊയിലാണ്ടി പൊലീസ് മന്ദമംഗലം ഭാഗത്തേയ്ക്ക് പുറപ്പെട്ടു. എന്നാല്‍, വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന്  കൊയിലാണ്ടി പൊലീസും  സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടില്‍ എത്തി. തുടര്‍ന്ന് അമ്മയെയും മക്കളെയും അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കിയ ശേഷം വീട്ടില്‍ എത്തിച്ചതായി കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com