കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം കാസർക്കോട് ചങ്ങലയുടെ ആദ്യ കണ്ണിയാകും. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇപി ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയാകും
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് വൈകീട്ട് നടക്കും. കാസർക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്. 

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം കാസർക്കോട് ചങ്ങലയുടെ ആദ്യ കണ്ണിയാകും. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇപി ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയാകും.

വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളി, വിദ്യാർഥി സംഘടനകൾ അണിചേരും. വൈകീട്ട് അഞ്ചിന് കൈകോർത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതു സമ്മേളനം നടക്കും.

20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നത്. റെയിൽവേ യാത്രാ ദുരിതം, കേരളത്തോടുള്ള അവ​ഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com