ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

പത്തിയൂര്‍ ഇടശ്ശേരി കണ്ടത്തില്‍ പറമ്പില്‍ സല്‍മാന്‍ (16), പത്തിയൂര്‍, ഇടശ്ശേരി കല്ലുപുര വീട്ടില്‍ തുഷാര്‍ (15) എന്നിവരാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ചെട്ടികുളങ്ങര കണ്ണമംഗലം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പത്തിയൂര്‍ ഇടശ്ശേരി കണ്ടത്തില്‍ പറമ്പില്‍ സല്‍മാന്‍ (16), പത്തിയൂര്‍, ഇടശ്ശേരി കല്ലുപുര വീട്ടില്‍ തുഷാര്‍ (15) എന്നിവരാണ് മരിച്ചത്. പത്തിയൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും. 

സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് കുളത്തില്‍ കുളിക്കാന്‍ എത്തിയതാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കായംകുളത്ത് നിന്നും അഗ്‌നിരക്ഷാ സേന എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com