നയപ്രഖ്യാപനത്തിന്റെ കരട് ഗവര്‍ണര്‍ക്ക് കൈമാറി; രാജ്ഭവന്റെ തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

ഈ മാസം 25-നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
ഗവര്‍ണര്‍ ആരിഫ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് ഖാന്‍


തിരുവനന്തപുരം: സംസ്ഥാന നിയമസഭാ യോഗം ചേരാനിരിക്കെ ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഗവര്‍ണ്ണര്‍ക്ക് എതിരായ കുറ്റപ്പെടുത്തല്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെതിരെയുള്ള പരാമര്‍ശം ഉള്ളതായും വിവരമുണ്ട്. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം 25-നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

നയപ്രഖ്യാപനത്തിന് ഗവര്‍ണ്ണറെ രാജ്ഭവനിലെത്തി സ്പീക്കര്‍ ക്ഷണിച്ചിരുന്നു.  മാര്‍ച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തില്‍ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതല്‍ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. നയപ്രഖ്യാപനം സഭയില്‍ അവതരിപ്പിക്കേണ്ട ചുമതല ഗവര്‍ണര്‍ക്കാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു പുതുവര്‍ഷത്തിലെ നിയമസഭാ സമ്മേളനം തുടങ്ങുക. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് സംസ്ഥാന ബജറ്റ്. സഭാസമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ കെ സുധാകരന്റെയും വിഡി സതീശന്റെയും സമരാഗ്‌നി യാത്ര നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ബലാബലത്തിന്റെ വേദി കൂടിയായി നിയമസഭാ സമ്മേളനം മാറുമെന്നാണ് കണക്ക് കൂട്ടല്‍.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com