ശബരിമലയില്‍ റെക്കോഡ് വരുമാനം; ലഭിച്ചത് 357.47 കോടി; 10 കോടിയുടെ വര്‍ധന; തീര്‍ത്ഥാടകര്‍ അഞ്ചുലക്ഷം അധികം

50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്
ശബരിമല/ ഫയല്‍ ചിത്രം
ശബരിമല/ ഫയല്‍ ചിത്രം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. തിരുവാഭരണം പന്തളത്തേക്ക് തിരിച്ചു പുറപ്പെട്ടു. ഇത്തവണ ശബരിമലയില്‍ റെക്കോഡ് വരുമാനമാണ് ലഭിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 

ഇത്തവണത്തെ മണ്ഡലകാല-മകരവിളക്ക് കാലത്ത് ശബരിമലയിലെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്തുകോടി രൂപയാണ് വര്‍ധിച്ചത്. ഇത്തവണ 357.47 കോടി രൂപ  (357,47,71,909 രൂപ) ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ഇത് 347.12 കോടി രൂപയായിരുന്നു. ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണലും കൂടി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി ദര്‍ശനം നടത്തിയത്.

അരവണ വില്‍പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പനയിലൂടെ 17,64,77,795 രൂപയും വരുമാനം ലഭിച്ചു. കാണിക്കയായി ലഭിച്ച വരുമാനം ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. ഈ ഇനത്തില്‍ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com