സുഹൃത്തിന്റെ വിവാഹച്ചടങ്ങിനായി പോയി; ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; അന്വേഷണം

ഞായറാഴ്ച കുണ്ടന്നൂരിനു സമീപം സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രവീണ്‍കുമാര്‍ പോയിരുന്നു.
കാണാതായ ഓട്ടോ ഡ്രൈവര്‍
കാണാതായ ഓട്ടോ ഡ്രൈവര്‍ ടെലിവിഷന്‍ ചിത്രം

കൊച്ചി: ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി. നെട്ടൂര്‍ സ്വദേശി ടിഎസ് പ്രവീണ്‍ കുമാറിനെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്. രണ്ടുദിവസമായി പൊലീസും സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം തുടരുകയാണ്. കുണ്ടന്നൂര്‍ സ്റ്റാന്‍ഡിലാണ് പ്രവീണ്‍കുമാര്‍ ഓട്ടോ ഓടിച്ചിരുന്നത്. 

ഞായറാഴ്ച കുണ്ടന്നൂരിനു സമീപം സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രവീണ്‍കുമാര്‍ പോയിരുന്നു. അന്ന് വൈകിട്ടു മുതലാണ് കാണാതായതെന്ന് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, അന്നുരാത്രി 10 മണി വരെ പ്രവീണ്‍കുമാറിനെ ജങ്ഷനു സമീപം കണ്ടവരുണ്ടെന്നും പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിവാഹച്ചടങ്ങിനെത്തിയ പ്രവീണ്‍കുമാര്‍ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. 

മദ്യലഹരിയില്‍ ഉറങ്ങിപ്പോയ പ്രവീണ്‍കുമാറിന്റെ കയ്യില്‍നിന്ന് ഓട്ടോയുടെ താക്കോലും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ഫോണ്‍ ഒരു സുഹൃത്ത് എടുത്തുവച്ചത് പിന്നീട് വീട്ടില്‍ തിരിച്ചേല്‍പ്പിച്ചു. വീട്ടില്‍ അമ്മ മാത്രമായതിനാല്‍ മനഃപൂര്‍വം മാറിനില്‍ക്കാനും സാധ്യതയില്ല. എത്ര മദ്യപിച്ചാലും പിറ്റേന്നു പുലര്‍ച്ചെ നാലു മണിയോടെ തന്നെ സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തിയിരുന്ന പ്രവീണ്‍കുമാര്‍ എവിടെയാണ് അപ്രത്യക്ഷനായതെന്ന അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍. 

കാണാതായ ഓട്ടോ ഡ്രൈവര്‍
ല​ഗേജ് വരാൻ 40 മിനിറ്റ് വൈകി, കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാർക്ക് 'സർപ്രൈസ്' ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com