റോഹിന്റണ്‍ നരിമാന്റെ പിതാവിന് നിയമോപദേശത്തിന് കേരള സര്‍ക്കാരിന്റെ പ്രതിഫലം: 40 ലക്ഷം രൂപ നല്‍കിയെന്ന് ഗവര്‍ണര്‍

തുക നല്‍കിയത് സംബന്ധിച്ച കേരള സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം കണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോപണം.
 തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നു
തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നു ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
 തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നു
മസാല ബോണ്ട് കേസില്‍ തോമസ് ഐസകിന് നിര്‍ണായ പങ്ക്; മിനുട്‌സ് പുറത്ത് വിട്ട് ഇഡി

ചെന്നൈ: മുന്‍ സുപ്രീംകോടതി ജഡ്ജി റോഹിന്റണ്‍ നരിമാന്റെ അച്ഛനും ജൂനിയര്‍മാര്‍ക്കും നിയമോപദേശത്തിനായി കേരള സര്‍ക്കാര്‍ 40 ലക്ഷം രൂപ പ്രതിഫലം നല്‍കിയതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുക നല്‍കിയത് സംബന്ധിച്ച കേരള സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം കണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോപണം. ബില്ലുകള്‍ ഒപ്പിട്ടു നല്‍കാത്തതിനെക്കുറിച്ചുള്ള പ്രവണതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച റോഹിന്റണ്‍ നരിമാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തിങ്ക് എഡ്യൂ കോണ്‍ക്ലേവിന്റെ പതിമൂന്നാം പതിപ്പില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയുമായിസംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

രാഷ്ട്രീയത്തിന്റെ പേരില്‍ നിയമിക്കുന്ന ഗവര്‍ണര്‍മാരെ സര്‍വകലാശാലകളുടെ ചാന്‍സലറായി നിയമിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുമോ എന്ന ചോദ്യത്തിന്, എക്സിക്യൂട്ടീവല്ല, പ്രസിഡന്റാണ് ചാന്‍സലര്‍മാരെ നിയമിക്കുന്നതെന്നും സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനുള്ള ഏക മാര്‍ഗമാണെന്നും ഗവര്‍ണര്‍ മറുപടി നല്‍കി. ചാന്‍സലറെ നിയമിക്കാനുള്ള അധികാരം എക്സിക്യൂട്ടീവിന് നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുക എന്നതാണ് ബില്ലുകളുടെ ലക്ഷ്യം. ഇതിലൂടെ സംസ്ഥാനത്തിന് ചില ചെലവുകള്‍ വരും, അതുകൊണ്ട് ആ ബില്ലുകള്‍ മണി ബില്‍ആണ്. മണി ബില്ലിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com