പരവൂരില്‍ അഭിഭാഷക മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
അഡ്വ. എസ് അനീഷ്യ/ ഫെയ്‌സ്ബുക്ക്
അഡ്വ. എസ് അനീഷ്യ/ ഫെയ്‌സ്ബുക്ക്ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കൊല്ലം പരവൂരില്‍ അഭിഭാഷക അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണര്‍ ബുധനാഴ്ച പുറത്തുവിട്ടു.

അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഞായറാഴ്ച രാവിലെയാണ് പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ അനീഷ്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അഡ്വ. എസ് അനീഷ്യ/ ഫെയ്‌സ്ബുക്ക്
മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിച്ചാല്‍ എന്താണ് കുഴപ്പം?; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവര്‍ക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് കൈമാറാനുള്ള തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com