കൊച്ചി: സംസ്ഥാന തലത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രീമിയം കഫേകള്‍ ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം അങ്കമാലിയില്‍ ശനിയാഴ്ച പകല്‍ 11ന് തദ്ദേശമന്ത്രി എം ബി രാജേഷ് നടത്തും.
അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍സിന് എതിര്‍വശത്തായാണ് കഫേ. സംരംഭകര്‍ക്ക് വരുമാന വര്‍ധനയ്‌ക്കൊപ്പം ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യശൃംഖലയ്ക്ക് തുടക്കമിടുകയാണ് ലക്ഷ്യം. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, പാഴ്‌സല്‍, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, മികച്ച മാലിന്യസംസ്‌കരണ ഉപാധികള്‍, അംഗപരിമിതര്‍ക്കടക്കം ശൗചാലയം, പാര്‍ക്കിങ് എന്നിവയുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയാകും പ്രവര്‍ത്തനം. ഒരേസമയം കുറഞ്ഞത് 50 പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാനുള്ള സൗകര്യമുണ്ടാകും. ദിവസം കുറഞ്ഞത് 18 മണിക്കൂര്‍ പ്രവര്‍ത്തിക്കും.
ദിവസം 50000 രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ എറണാകുളം കൂടാതെ ഗുരുവായൂര്‍, പാലക്കാട് കണ്ണമ്പ്ര, വയനാട് മേപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലും കഫേകള്‍ തുടങ്ങുന്നുണ്ട്.ഇതില്‍ ഗുരുവായൂരിലെയും മേപ്പാടിയിലെയും കഫേകളും ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ