'72 വയസ് കഴിഞ്ഞു, എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട; പൊലീസുകാരെ പണിയെടുക്കാന്‍ സമ്മതിക്കാത്തത് മുഖ്യമന്ത്രി'

മുഖ്യമന്ത്രിയായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ പെരുമാറുമോ എന്നും ഗവര്‍ണര്‍
ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍എക്സ്പ്രസ് ചിത്രം

പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍. 22 പ്രതിഷേധക്കാരെ തടയാന്‍ 100ല്‍ അധികം വരുന്ന പൊലീസിനായില്ല. മുഖ്യമന്ത്രിയായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ പെരുമാറുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണെന്നും എന്നാല്‍ അവരെ പണിയെടുക്കാന്‍ സമ്മതിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരിഫ് മുഹമ്മദ് ഖാന്‍
'ഇങ്ങനെയൊരു അധികാരിയെ മുമ്പ് കണ്ടിട്ടുണ്ടോ'; ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമെന്ന് മുഖ്യമന്ത്രി

എഫ്‌ഐആറില്‍ 22 പേര്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. അവിടെ 100ല്‍ പരം പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. എന്നിട്ടും ഇവര്‍ക്ക് പ്രതിഷേധക്കാരെ തടയാനായില്ല. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ഫോഴ്‌സാണ് കേരള ഫോഴ്‌സ്. ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്ന് അവരെ ആരാണ് തടയുന്നത്. രാഷ്ട്രീയക്കാര്‍ക്കെ അതിന് പറ്റൂ. മുഖ്യമന്ത്രിക്ക്. -ഗവര്‍ണര്‍ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ക്ക് ഇനി കേന്ദ്രസുരക്ഷ; വലയം തീര്‍ക്കാന്‍ സിആര്‍പിഎഫ്

എസ്എഫ്‌ഐ തെമ്മാടികള്‍ക്കു മറുപടിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ നിയമപരമായ അധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. താനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ എന്നെക്കുറിച്ച് തെറ്റായാണ് മനസിലാക്കിയിരിക്കുന്നത്. അവര്‍ക്ക് എന്നില്‍ സമ്മര്‍ദം ചെലുത്താം എന്നാണ് കരുതുന്നത്. എന്നെ അക്രമിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എനിക്ക് 72 വയസിലേറെ പ്രായമുണ്ട്. ഞാന്‍ ദേശീയ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ ജീവിച്ചു കഴിഞ്ഞു. വിവേകാനന്ദനെയാണ് ഞാന്‍ ആരാധിക്കുന്നത്.

എന്റെ ജോലി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനത്തെ സാഹചര്യം അറിയിക്കലാണ്. എന്നാല്‍ രാജ്ഭവനാണ് താന്‍ റോഡരികില്‍ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്, താനല്ല. നിലമേലില്‍ തന്റെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് ശേഷമാണ് താന്‍ പുറത്തിറങ്ങിയത്. താന്‍ കാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് പൊലീസ് നടപടിയെടുത്തത്. നിലമേലിലും അതാണ് സംഭവിച്ചത്. മുഖ്യമന്ത്രിയായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ ചെയ്യുമായിരുന്നോയെന്ന് ചോദിച്ച ഗവര്‍ണര്‍ ചിലര്‍ അധികാരം കയ്യില്‍ വരുമ്പോള്‍ അവരാണ് എല്ലാം എന്ന് കരുതുന്നുവെന്നും വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com