'മിഠായി' എന്ന കോഡില്‍ ലഹരി വില്‍പ്പന, രണ്ട് പേര്‍ പിടിയില്‍, 110 മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു

യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നത്
പിടിയിലായ പ്രതികള്‍ അഖില്‍ മോഹനന്‍, ഫ്രെഡി വി എഫ്
പിടിയിലായ പ്രതികള്‍ അഖില്‍ മോഹനന്‍, ഫ്രെഡി വി എഫ്ഫെയ്സ്ബുക്ക്

കൊച്ചി: എറണാകുളം കാക്കനാട് കേന്ദ്രമാക്കി യുവതി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ മയക്കുമരുന്ന് ഗുളികകള്‍ എത്തിച്ച് നല്‍കിയിരുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. എറണാകുളം സ്വദേശികളായ ഫ്രെഡി വി എഫ്, അഖില്‍ മോഹനന്‍ എന്നിവരാണ് പിടിയിലായത്.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും മാമല റേഞ്ച് സംഘവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ പ്രതികള്‍ അഖില്‍ മോഹനന്‍, ഫ്രെഡി വി എഫ്
'പ്രധാനമന്ത്രി ഒരു കല്യാണത്തിന് വന്ന് പപ്പടവും പായസവും കഴിച്ചാലൊന്നും കേരളം ഇളകില്ല; ഈ മതേതര മണ്ണില്‍ വര്‍ഗീയതയുടെ താമര വിരിയില്ല'

ഇവരുടെ പക്കല്‍ നിന്നും 110 മയക്കുമരുന്ന് ഗുളികകള്‍ (61.05 ഗ്രാം), ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനം എന്നിവ പിടിച്ചെടുത്തു.

സമൂഹ മാധ്യമങ്ങളിലൂടെ 'ആസിഡ് ഡ്രോപ്പര്‍ ടാസ്‌ക് ടീം' എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ 'മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവര്‍ മയക്കുമരുന്ന് ഗുളികകള്‍ വിറ്റഴിച്ചിരുന്നത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി അനികുമാറിന്റെ നിര്‍ദ്ദേശ പ്രകാരം നടന്ന റെയ്ഡില്‍ മാമല റേഞ്ച് ഇന്‍സ്‌പെക്ടര്‍ കലാധരന്‍ വി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മാരായ സാബു വര്‍ഗ്ഗീസ്, പി.ജി.ശ്രീകുമാര്‍, ചാര്‍സ് ക്ലാര്‍വിന്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.ഡി.ടോമി എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com