നിങ്ങള്‍ക്ക് അപരിചിതരില്‍ നിന്നുള്ള വീഡിയോ കോള്‍ വരാറുണ്ടോ, എങ്കില്‍ ശ്രദ്ധിക്കുക!

വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കോള്‍ എടുക്കുന്ന ആളിനൊപ്പമുള്ള ഫോട്ടോ എടുക്കുകയും ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം ഫയല്‍

തിരുവനന്തപുരം: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കോള്‍ എടുക്കുന്ന ആളിനൊപ്പമുള്ള ഫോട്ടോ എടുക്കുകയും ചെയ്യും. പിന്നീട് ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും. ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് ഓര്‍മിപ്പിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

പ്രതീകാത്മക ചിത്രം
'മിഠായി' എന്ന കോഡില്‍ ലഹരി വില്‍പ്പന, രണ്ട് പേര്‍ പിടിയില്‍, 110 മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു

സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ കോള്‍ എടുക്കുന്നവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ കഴിയും. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണെന്നും അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com