ഗവര്‍ണറെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് കൊസ്‌തേപ്പിനെ; വികസനം മുടക്കുന്നവരെല്ലാം കൊസ്‌തേപ്പുമാര്‍: കടകംപള്ളി സുരേന്ദ്രന്‍

റിയാസിന്റെ കയ്യില്‍ നിന്നേറ്റ പൊള്ളല്‍ മറക്കാനാണ് കടകംപള്ളിയുടെ ശ്രമമെന്ന് സിദ്ദിഖിന്റെ പരിഹാസം
കടകംപള്ളി സുരേന്ദ്രന്‍
കടകംപള്ളി സുരേന്ദ്രന്‍ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗവര്‍ണറെ കാണുമ്പോള്‍ ഭീമന്റെ വഴി സിനിമയിലെ കൊസ്‌തേപ്പിനെയാണ് ഓര്‍മ്മ വരുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

'എന്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ എന്ന് കൊസ്‌തേപ്പ് പറഞ്ഞ പോലെയാണ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിക്കാന്‍ പറഞ്ഞത്. വികസനം മുടക്കുന്നവരെല്ലാം കൊസ്‌തേപ്പുമാരാണ്'. കേരളത്തിന്റെ ആദ്യ കൊസ്‌തേപ്പ് പ്രതിപക്ഷ നേതാവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഒരു വികസന പ്രവര്‍ത്തനവും താന്‍ സമ്മതിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്. നട്ടാല്‍ കുരുക്കാതത് നുണയാണ് പറയുന്നത്. എന്ത് വികസന പ്രവര്‍ത്തനം വന്നാലും അതിന്മേല്‍ ചാടി വീഴുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കടകംപള്ളി സുരേന്ദ്രന്‍
മുന്‍ നഗരസഭാധ്യക്ഷയുടെ വോട്ട് അസാധു; പിറവത്ത് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം

എം വിന്‍സെന്റ് എംഎല്‍എ ആളെക്കൂട്ടി വിഴിഞ്ഞം പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചു. വിഴിഞ്ഞം പദ്ധതി മുടക്കാന്‍ ശ്രമിച്ചിട്ട് പ്രതിപക്ഷം ഇപ്പോള്‍ തങ്ങളുടെ കൂടെ പദ്ധതിയാണെന്ന് പറയുന്നത് മോശം കാര്യമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കടകംപള്ളി സുരേന്ദ്രനെ പരിഹസിച്ച് ടി സിദ്ദിഖ്

തലസ്ഥാനത്തെ റോഡു വികസനവുമായി ബന്ധപ്പെട്ട മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടിയില്‍ കടകംപള്ളി സുരേന്ദ്രനെ പരിഹസിച്ച് ടി സിദ്ദിഖ്. റിയാസിന്റെ കയ്യില്‍ നിന്നേറ്റ പൊള്ളല്‍ മറക്കാനാണ് കടകംപള്ളിയുടെ ശ്രമം. റോഡു വികസനത്തില്‍ കരാറുകാരനെ മാറ്റിയത് ചിലര്‍ക്ക് പൊള്ളിയെന്നായിരുന്നു റിയാസിന്റെ വിമര്‍ശനം.

മന്ത്രി മുഹമ്മദ് റിയാസ് തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചു. റിയാസ് പറഞ്ഞത് തനിക്കെതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com