പിസി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി; പൂഞ്ഞാറിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തും

പിസി ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക
പത്തനംതിട്ടയില്‍ സീറ്റ് നല്‍കാത്തതില്‍ നീരസവുമായി പിസി ജോര്‍ജ്
പത്തനംതിട്ടയില്‍ സീറ്റ് നല്‍കാത്തതില്‍ നീരസവുമായി പിസി ജോര്‍ജ് ഫെയ്‌സ്ബുക്ക്‌

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന പിസി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി. അനില്‍ ഇന്ന് വൈകീട്ട് അഞ്ചിന് പൂഞ്ഞാറിലെ വീട്ടിലെത്തി പിസി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും.

പിസി ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും അനില്‍ ആന്റണി പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക. പത്തനംതിട്ടയില്‍ താന്‍ മത്സരിക്കണമെന്നാണ് ജനം ആഗ്രഹിച്ചിരുന്നത്. അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ല. അനിലിനെ പത്തനംതിട്ടക്കാരെ ഇനി പരിചയപ്പെടുത്തി എടുക്കേണ്ടി വരുമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എകെ ആന്റണിക്ക് കേരളത്തില്‍ ലഭിക്കുന്ന പിന്തുണ മകനില്ല എന്നതാണ് പ്രശ്‌നം. എകെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും പിസി ജോര്‍ജ് പറഞ്ഞു. അതേസമയം പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അനില്‍ ആന്റണി തള്ളി.

പത്തനംതിട്ടയില്‍ സീറ്റ് നല്‍കാത്തതില്‍ നീരസവുമായി പിസി ജോര്‍ജ്
വിരണ്ടോടിയ ആനയെ തളച്ചു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം

പത്തനംതിട്ടയെ നയിക്കാന്‍ താന്‍ തന്നെയാണ് യോഗ്യന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ തനിക്ക് നടപ്പാക്കാനാകും. പിസി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com