'ഇരുമെയ്യാണെങ്കിലും..., കാലന്റെ കയറാണീ ടയറുകള്‍...!'; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

പരിമിത റോഡു ഗതാഗത സൗകര്യങ്ങളില്‍ സ്വകാര്യയാത്രകള്‍ക്കു ഏറ്റവും യോജിച്ച വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്‍
മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

കൊച്ചി: പരിമിത റോഡു ഗതാഗത സൗകര്യങ്ങളില്‍ സ്വകാര്യയാത്രകള്‍ക്കു ഏറ്റവും യോജിച്ച വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്‍. യാത്രക്കാര്‍ക്ക് യാതൊരുവിധ പരിരക്ഷയും ഇല്ലാത്ത ഏറ്റവും കൂടുതല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ കാരണവുമായിട്ടുള്ള വാഹനങ്ങളും ഇരുചക്രവാഹനങ്ങളാണ്. മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി വാഹനത്തിന് പുറത്താണ് ഡ്രൈവറും സഹയാത്രികരും യാത്ര ചെയ്യുന്നത് എന്നത് ഇരുചക്ര വാഹനയാത്ര കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാക്കുന്നു. നിരത്തുകളിലെ ഏതൊരപകടത്തിലും ഒരു വശത്ത് തീര്‍ച്ചയായും ഒരു ഇരുചക്രവാഹനം ആണ് എന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. മഹാഭൂരിപക്ഷം അപകടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുണ്ടാവുക. അതിനാല്‍ പൊതുസമൂഹം, പ്രത്യേകിച്ചും യുവാക്കള്‍ ഇതിനെ ഗൗരവത്തോടെ കാണണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

ഇരുമെയ്യാണെങ്കിലും..*

ഇരുചക്രവാഹനങ്ങള്‍ നമ്മുടെ പരിമിതറോഡു ഗതാഗത സൗകര്യങ്ങളില്‍ സ്വകാര്യയാത്രകള്‍ക്കു ഏറ്റവും യോജിച്ച വാഹനങ്ങളാണ്. ലക്ഷ്യസ്ഥാനത്ത് ഏറ്റവും കുറഞ്ഞ സമയത്ത് എത്താന്‍ സഹായിക്കുന്ന ഒരു ഇരു'കാലി'വാഹനവുമാണ്. നിര്‍ഭാഗ്യവശാല്‍ നാമിഷ്ടപ്പെടാത്ത ഒരു ലോകത്തേയ്ക്ക് നമ്മെ ഏറ്റവും എളുപ്പത്തില്‍ എത്തിയ്ക്കുന്ന *'കാല'ചക്രങ്ങള്‍* (കാലന്റെ ചക്രങ്ങള്‍) കൂടിയാണീ ഇരുചക്ര വാഹനങ്ങള്‍ എന്നതാണ് അനുഭവവും യാഥാര്‍ത്ഥ്യവും.

ഇതുവരെ കേരളത്തില്‍ 1.73 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 1.23 കോടി അഥവാ 65 ശതമാനവും ഇരുചക്രവാഹനങ്ങള്‍ ആണ്.....

യാത്രക്കാര്‍ക്ക് യാതൊരുവിധ പരിരക്ഷയും ഇല്ലാത്ത ഏറ്റവും കൂടുതല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ കാരണവുമായിട്ടുള്ള വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്‍.

മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി വാഹനത്തിന് പുറത്താണ് ഡ്രൈവറും സഹയാത്രികരും യാത്ര ചെയ്യുന്നത് എന്നത് ഇരുചക്ര വാഹനയാത്ര കൂടുതല്‍ ഗുരുതരസ്വഭാവമുള്ളതാക്കുന്നു.

ഏറെ പരിമിതികളുള്ള, അതേസമയം അതീവ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ക്കൂടി ഒരു ഇരുചക്രവാഹനവും അപകടമുക്തമല്ല.

ഇന്ന് നമ്മുടെ നിരത്തുകളിലെ ഏതൊരപകടത്തിലും ഒരു വശത്ത് തീര്‍ച്ചയായും ഒരു ഇരുചക്രവാഹനം ആണ് എന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. മഹാഭൂരിപക്ഷം അപകടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുണ്ടാവുക. വലുതോ ചെറുതോ ആയിക്കോട്ടെ ഓരോ ഇരുചക്രവാഹനഅപകടങ്ങളിലും ഒരു മരണം ഉറപ്പായും പ്രതീക്ഷിക്കണം.....!

നിര്‍ഭാഗ്യവശാല്‍, ഇത്തരം വസ്തുതകള്‍ പൊതുസമൂഹം, പ്രത്യേകിച്ചും യുവാക്കള്‍ അത്ര ഗൗരവമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

''ഇരുമെയ്യാണെങ്കിലും....'' എന്ന ഈ സംവേദനപരമ്പര, വാഹനങ്ങളുടെ പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടെ സാങ്കേതിക പരിമിതികള്‍, പരിശീലനത്തിലെ അപര്യാപ്തതകള്‍, കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴകള്‍, അപകടത്തിനുള്ള അനന്തസാദ്ധ്യതകള്‍, സുരക്ഷ ഉറപ്പാക്കാതെയുള്ള ശീലങ്ങള്‍, സുരക്ഷാ ഉപാധികളുടെ പരിമിതികള്‍, ബന്ധപ്പെട്ട നിയമങ്ങള്‍, ചട്ടങ്ങള്‍ നിയന്ത്രണങ്ങള്‍ ഒക്കെ പൊതുസമക്ഷം സംവദിയ്ക്കുന്നതിനായിക്കൂടിയാണ്.

നിങ്ങളുടെ നിരീക്ഷണങ്ങളും അനുഭവങ്ങളും കമന്റ് ബോക്‌സിലൂടെ പങ്കുവയ്ക്കാവുന്നതുമാണ്.

ഇന്നത്തെ ചിന്താവിഷയം :-

*''കാലന്റെ കയറാണീ ടയറുകള്‍ ....!''*

മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
കോതമംഗലം പ്രതിഷേധം; 30 പേര്‍ക്കെതിരെ കേസ്, മാത്യു കുഴല്‍നാടന് ഇടക്കാല ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com