പ്രസവിച്ച ഉടനെ കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞുകൊന്നു; യുവതിക്ക് ജീവപര്യന്തം തടവ്

ഭര്‍ത്താവുമായി അകന്നു കഴിയുന്ന കാലത്ത് ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷര്‍ട്ടില്‍ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയില്‍ എറിയുകയായിരുന്നു.
നവജാത ശിശുവിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്.
നവജാത ശിശുവിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്.

കൊച്ചി: നവജാത ശിശുവിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. തിരുവാണിയൂര്‍ പഴുക്കാമറ്റം വീട്ടില്‍ ശാലിനിയെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സോമന്‍ ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന കാലത്ത് ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷര്‍ട്ടില്‍ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയില്‍ എറിയുകയായിരുന്നു.

2021 ജൂണ്‍ ഒന്നിനായിരുന്നു സംഭവം. പ്രസവശേഷം വീട്ടില്‍ അവശനിലയില്‍ കിടന്ന ശാലിനിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞിനെ പ്രതി തന്നെ കല്ലുകെട്ടിവച്ച് മൂന്ന് ഷര്‍ട്ടുകളിലായി പൊതിഞ്ഞ് തൊട്ടടുത്ത പാറമടയില്‍ കൊണ്ടുപോയി എറിയുകയായിരുന്നുവെന്നു അന്വേഷണത്തില് കണ്ടെത്തി. കേസില്‍ 47 പേര്‍ സാക്ഷികളായി. പ്രോസിക്യൂഷനു വേണ്ടി പിഎബിന്ദു, സരുണ്‍ മാങ്കര എന്നിവര്‍ ഹാജരായി.

നവജാത ശിശുവിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്.
അഭിമന്യു വധക്കേസില്‍ കുറ്റപത്രം അടക്കം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ല; നഷ്ടമായത് വിചാരണ തുടങ്ങാനിരിക്കെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com