പിറവത്ത് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് തൊഴില്‍ മന്ത്രി; കലക്ടറോട് റിപ്പോര്‍ട്ട് തേടി

മരണമടഞ്ഞവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കാനും മന്ത്രി ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു.
പിറവത്ത് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം
പിറവത്ത് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശംഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: പിറവത്ത് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊഴിലും നൈപുണ്യവും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കാനും മന്ത്രി ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കലക്ടറോടും റിപ്പോര്‍ട്ട് തേടി.

പിറവത്ത് കെട്ടിട നിര്‍മാണസ്ഥലത്ത് മണ്ണിടിഞ്ഞു വീണാണ് ബംഗാള്‍ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു. കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കവെ ബുധനാഴ്ച വൈകിട്ട് നാലോടെ പിറവം പേപ്പടിയിലായായിരുന്നു അപകടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കമ്പി നിരത്തിയതിനു മുകളിലായി കുഴിയില്‍നിന്നാണു ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികള്‍ താഴ്ചയിലേക്കു വീഴുകയായിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

പിറവത്ത് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം
പിറവത്ത് മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com