'എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളത്'; പരിഹസിച്ച് മുഖ്യമന്ത്രി

ബിജെപിയുമായി വിലപേശി ഉറപ്പിച്ചിരിക്കുന്ന പലരും കോൺ​ഗ്രസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍
പിണറായി വിജയന്‍ ഫയൽ ചിത്രം

കണ്ണൂർ: എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസി ജയിച്ചാൽ കോൺ​ഗ്രസ് ആയി നിൽക്കുമെന്ന് ആർക്കെങ്കിലും ​ഗ്യാരന്റി പറയാൻ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ‌വിമർശനം.

ബിജെപിയുമായി വിലപേശി ഉറപ്പിച്ചിരിക്കുന്ന പലരും കോൺ​ഗ്രസിലുണ്ട്. കോൺഗ്രസുകാർ എപ്പോൾ ബിജെപിയിലേക്കു പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോൺഗ്രസ് മാറിയിരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍
'മോദിജീ ശക്തന്‍';പദ്മജ ബിജെപിയില്‍

ബിജെപിക്ക് എതിരായ ഒരു സമരം മാത്രമല്ല വരുന്ന തെരഞ്ഞെടുപ്പ്. ബിജെപിയെ അനുകൂലിക്കാൻ ഇടയുള്ള അവസരവാദികൾക്ക് എതിരെയുള്ള സമരം കൂടിയായിരിക്കണം ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com