തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു

വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ബൈപ്പാസ് തുറന്നുകൊടുത്തത്
തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു
തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നുവിഡിയോ സ്ക്രീന്‍ഷോട്ട്

തലശ്ശേരി: തലശ്ശേരി മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ബൈപ്പാസ് തുറന്നുകൊടുത്തത്.

ഇതോടെ തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടു നിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു
'പദ്മജയുടേത് വിശ്വാസവഞ്ചന, അർഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു'; കെ സുധാകരൻ

ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. 2018-ലാണ് കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com