തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീട്ടില്‍ മരിച്ചനിലയില്‍, യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് 12 ദിവസം മുന്‍പ്

ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്
മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടിവി ദൃശ്യം

തൃശൂര്‍: ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടശേരി വീട്ടില്‍ സുമേഷ്, ഭാര്യ സംഗീത, മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂര്‍ അടാട്ടിലാണ് സംഭവം. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് അയല്‍വാസികള്‍ നല്‍കിയ വിവരമനുസരിച്ച് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതു വയസ്സുകാരനായ മകന്‍ ഹരിന്‍ ഓട്ടിസം ബാധിതനായിരുന്നുവെന്നാണു വിവരം. ഹരിനെ പായ വിരിച്ച് അതില്‍ കിടത്തിയിരുന്ന നിലയിലാണു കണ്ടെത്തിയത്.

അബുദാബിയിലായിരുന്ന സുമേഷ് 12 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. പുതുതായി നിര്‍മിച്ച വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുടുംബം താമസം മാറിയത്.

മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്
കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com