പിറന്നാൾ സമ്മാനമായി ബൈക്ക്; അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയി; അപകടത്തിൽ 23കാരൻ മരിച്ചു

യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു
നിധിൻ നാഥൻ
നിധിൻ നാഥൻ

കൊച്ചി: അമ്മയെ ബൈക്ക് ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് മരിച്ചത്. പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ അമ്മയ്ക്കൊപ്പം ഷോറൂമിൽ എത്തിയത്.

നിധിൻ നാഥൻ
ചൂടും അസ്വസ്ഥതയും; 7 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില, മുന്നറിയിപ്പ്

ബുധനാഴ്ച ഉച്ചയോടെ കടവന്ത്ര എളംകുളത്തുവെച്ചാണ് അപകടമുണ്ടായത്. എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. അഞ്ചു മിനിറ്റിലേറെ നേരം റോഡിൽ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കളമശ്ശേരി സ്കോഡ ഷോറൂമിൽ മെക്കാനിക്കായ നിധിന്റെ പിറന്നാളാണ് 15ന്. ബൈക്ക് വാങ്ങണം എന്ന് ഏറെ നാളത്തെ ആ​ഗ്രഹമായിരുന്നു. പിറന്നാൾ ദിനത്തിൽ ബൈക്ക് കിട്ടുന്നതിനായി മുൻകൂട്ടി നിശ്ചയിച്ചാണ് അമ്മ ഷൈനിക്കൊപ്പം നിധിൻ ബൈക്ക് ഷോറൂമിൽ എത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : കാശിനാഥ് ദുരൈ, അമ്മ : ഷൈനി, സഹോദരി: നിഖിന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com