റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ യുവാക്കളെ നിര്‍ബന്ധിക്കുന്ന തൊഴില്‍ തട്ടിപ്പ്: മൂന്നു മലയാളികള്‍ പ്രതികള്‍

മലയാളികൾ അടക്കം 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ യുവാക്കളെ നിര്‍ബന്ധിപ്പിച്ച തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐയുടെ പ്രതിപ്പട്ടികയില്‍ മൂന്ന് മലയാളികളും. തിരുവനന്തപുരം സ്വദേശികളായ ടോമി, റോബോ, ജോബ് എന്നിവരാണ് പ്രതികള്‍. ഇവരടക്കം 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

തൊഴില്‍ തട്ടിപ്പും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം രാജ്യത്തെ ഏഴു നഗരങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആകര്‍ഷകമായ തൊഴില്‍ വാഗ്ദാനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കി യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണ് ചെയ്തിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റഷ്യയിലേക്കാണ് ജോലിക്കെന്ന പേരില്‍ കൊണ്ടുപോകുന്നത്. അവിടെ വെച്ച് നിര്‍ബന്ധമായി ചില രേഖകളില്‍ ഒപ്പിടുവിച്ച ശേഷം, റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്തിരുന്നതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ഫയല്‍ ചിത്രം
സ്വീകരിക്കാന്‍ മുരളീധരനും സുരേന്ദ്രനും; തലസ്ഥാനത്ത് പദ്മജയ്ക്ക് വന്‍ സ്വീകരണം

ഇത്തരത്തില്‍ ചതിക്കപ്പെട്ടതിന്റെ വീഡിയോ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. 12 യുവാക്കള്‍ ഇത്തരത്തില്‍ ചതിയില്‍പ്പെട്ട് കുടുങ്ങിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ആറിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ നടത്തിയ റെയ്ഡില്‍ 50 ലക്ഷത്തിലധികം രൂപയും നിരവധി രേഖകളും സിബിഐ പിടിച്ചെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com