വെല്ലുവിളി ഏറ്റെടുത്ത് പ്രസംഗിച്ച് സുനില്‍ പി ഇളയിടം; 10000 രൂപ ഇനാം നല്‍കുമെന്ന് ബിജെപി നേതാവ്; ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഉപദേശം

ആള്‍ക്കൂട്ട വിചാരണ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ഇത് സമൂഹമനസാക്ഷിയെയും വിദ്യാര്‍ഥി രാഷ്ട്രീയത്തെയും പൂര്‍ണമായും തകര്‍ക്കും.
പൂക്കോട് ക്യാമ്പസില്‍ നടന്നത് ഒരു നിലയ്ക്കും ഉണ്ടാകാന്‍ പാടില്ലാത്ത അങ്ങേയറ്റം കുറ്റകരമായ സംഭവമാണെന്ന് സുനില്‍ പി ഇളയിടം
പൂക്കോട് ക്യാമ്പസില്‍ നടന്നത് ഒരു നിലയ്ക്കും ഉണ്ടാകാന്‍ പാടില്ലാത്ത അങ്ങേയറ്റം കുറ്റകരമായ സംഭവമാണെന്ന് സുനില്‍ പി ഇളയിടംഫെയ്‌സ്ബുക്ക്‌

പാലക്കാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണത്തെക്കുറിച്ചം അതില്‍ എസ്എഫ്‌ഐയുടെ പങ്കിനെ കുറിച്ചും എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം പ്രതികരിച്ചാല്‍ ഇനാം നല്‍കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ബിജെപി. ആ തുക സ്വീകരിക്കാന്‍ കഴിയില്ലെന്ന് സുനില്‍ പി ഇളയിടം അറിയിച്ചു.

പൂക്കോട് ക്യാമ്പസില്‍ നടന്നത് ഒരു നിലയ്ക്കും ഉണ്ടാകാന്‍ പാടില്ലാത്ത അങ്ങേയറ്റം കുറ്റകരമായ സംഭവമാണെന്ന് ബുധനാഴ്ച സുനില്‍ പി ഇളയിടം പറഞ്ഞിരുന്നു. ക്യാമ്പസുകളിലെ അക്രമണങ്ങളെയും അരാജകത്വത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ ഒന്നാമതായി ഉത്തരവാദപ്പെട്ട എസ്എഫ്‌ഐയുടെ നേതാക്കള്‍ തന്നെ സംഭവത്തില്‍ ഉള്‍പ്പെട്ടത് എല്ലാനിലയിലും എതിര്‍ക്കപ്പെടേണ്ടതാണ്. ആള്‍ക്കൂട്ടം സംഘടനയുടെ ശക്തിയെ നിയന്ത്രിക്കുന്നതാണ് അവിടെ കണ്ടത്.

ആള്‍ക്കൂട്ട വിചാരണ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ഇത് സമൂഹമനസാക്ഷിയെയും വിദ്യാര്‍ഥി രാഷ്ട്രീയത്തെയും പൂര്‍ണമായും തകര്‍ക്കും. ക്യാമ്പസില്‍ രാഷ്ട്രീയം ഇല്ലാതായാല്‍ മത വര്‍ഗീയ പ്രസ്ഥാനങ്ങളുടെ അപകടകരമായ കടന്നകയറ്റം ഉണ്ടാകുമെന്നും സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൂക്കോട്ടെ സംഭവത്തെ തുടര്‍ന്ന് സുനില്‍ പി ഇളയിടത്തെ പോലുള്ള സാംസ്‌കാരിക നായകര്‍ ഒളിവിലാണെന്നും പാലക്കാട്ടെത്തുന്ന അദ്ദേഹം ഈ വിഷയത്തില്‍ ഒരുവാക്കെങ്കിലും പറയാന്‍ തയ്യാറായാല്‍ പതിനായിരത്തി ഒന്ന് രൂപ ഇനാം നല്‍കുമെന്നും ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ ഇ കൃഷ്ണദാസാണ് പറഞ്ഞത്.

ബിജെപി നേതാവ് തനിക്ക് പതിനായിരം രൂപ ചെക്കായി അയക്കുമെന്ന് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടെന്നും അത് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹത്തന് നിര്‍ബന്ധമാണെങ്കില്‍ ആ തുക സര്‍ക്കാരിന്റെ ദുരിതാശ്വസനിധിയിലേക്ക് സംഭാവനയായി നല്‍കണമെന്നും സുനില്‍ പി ഇളയിടം പത്രക്കുറിപ്പില്‍ അറിയിച്ചു.

പൂക്കോട് ക്യാമ്പസില്‍ നടന്നത് ഒരു നിലയ്ക്കും ഉണ്ടാകാന്‍ പാടില്ലാത്ത അങ്ങേയറ്റം കുറ്റകരമായ സംഭവമാണെന്ന് സുനില്‍ പി ഇളയിടം
മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ; മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് സുരേഷ് ഗോപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com