പാലക്കാട് മരപ്പണി ശാലയിൽ വൻ തീപിടിത്തം

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രഥമിക നി​ഗമനം
മരപ്പണി ശാലയിൽ തീപിടിത്തം
മരപ്പണി ശാലയിൽ തീപിടിത്തംടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on

പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ വീടിനോട് ചേര്‍ന്ന മരപ്പണി ശാലയ്ക്ക് തീപിടിച്ചു. രാത്രിയോടെ ഉണ്ടായ തീപിടിത്തം ഇന്ന് പുലർച്ചെയോടെയാണ് നിയന്ത്രണവിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രഥമിക നി​ഗമനം.

മരപ്പണിശാലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മണ്ണാര്‍കാട്, പോങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരപ്പണി ശാലയിൽ തീപിടിത്തം
വര്‍ക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടം; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെയോടാണ് തീ അണയ്ച്ചത്. ആളപായമില്ല. ഫര്‍ണീച്ചര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നിരവധി തടികള്‍ അവിടെ സൂക്ഷിച്ചിരുന്നു. തീ വളരെ വേഗം കത്തി പടരുന്നു. സമീപത്തെ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com