ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചാല്‍ ലൈസന്‍സ് പോകും; മുന്നറിയിപ്പ്

ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്
ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുംപ്രതീകാത്മക ചിത്രം

കൊച്ചി: ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ബൈക്കില്‍ ട്രിപ്പിള്‍ ട്രിപ്പുകള്‍ അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാന്‍ വരെ ഇത് കാരണമാകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി

ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു

പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ 'വീരകൃത്യം' ശിക്ഷാര്‍ഹവുമാണ്.

ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും.

ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക.

ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
കേരള സര്‍വകലാശാല കലോത്സവത്തിനിടെ കെഎസ്‌യു പ്രതിഷേധം; എസ്എഫ്‌ഐ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്നുവെന്ന് ആരോപണം, വേദിയിലേക്ക് തള്ളിക്കയറി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com