'ഒരു നിമിഷത്തെ മയക്കത്തിന് വലിയ വില കൊടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുമെന്ന വിചാരത്തില്‍ രാത്രികാലങ്ങളില്‍ ദീര്‍ഘദൂരയാത്ര തെരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്
മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

കൊച്ചി: എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുമെന്ന വിചാരത്തില്‍ രാത്രികാലങ്ങളില്‍ ദീര്‍ഘദൂരയാത്ര തെരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതില്‍ പതുങ്ങിയിരിക്കുന്ന അപകടം മനസിലാവാതെ പോകരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

'പകല്‍ സമയങ്ങളില്‍ ജോലി ചെയ്തു രാത്രിയില്‍ വിശ്രമിക്കുന്നവരാണ് എല്ലാവരും. രാത്രി സമയങ്ങളില്‍ നമ്മുടെ വിശ്രമവേളകള്‍ ആക്കാന്‍ നമ്മുടെ ശരീരം അതിന്റേതായ രീതിയില്‍ തുലനം ചെയ്തു നിര്‍ത്തിയിട്ടുള്ളതാണ്. ഇത്തരം വേളകളിലാണ് നമ്മള്‍ വാഹനങ്ങളുമായി ദീര്‍ഘദൂര യാത്ര നടത്തുവാന്‍ തയ്യാറെടുക്കുന്നത്. അവിടെ പതിയിരിക്കുന്ന ആ വലിയ അപകടത്തെ നമ്മള്‍ മനസ്സിലാക്കുക. രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ഷീണം നമ്മള്‍ തിരിച്ചറിഞ്ഞു ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരുക.'- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

നമ്മള്‍ പലര്‍ക്കും ഉണ്ടാകുന്ന തെറ്റായ ഒരു ചിന്താഗതിയാണ് രാത്രികാലങ്ങളില്‍ ദീര്‍ഘദൂരം യാത്രകള്‍ യാതൊരു തടസ്സവും കൂടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരാം എന്നത് എന്നാല്‍ അതില്‍ പതുങ്ങി ഇരിക്കുന്ന ഒരു അപകടം ഉണ്ട്. എന്തെന്നാല്‍ നമ്മള്‍ പകല്‍ സമയങ്ങളില്‍ ജോലി ചെയ്തു രാത്രിയില്‍ വിശ്രമിക്കുന്നവരാണ്. രാത്രി സമയങ്ങളില്‍ നമ്മുടെ വിശ്രമവേളകള്‍ ആക്കാന്‍ നമ്മുടെ ശരീരം അതിന്റേതായ രീതിയില്‍ തുലനം ചെയ്തു നിര്‍ത്തിയിട്ടുള്ളതാണ്. ഇത്തരം വേളകളിലാണ് നമ്മള്‍ വാഹനങ്ങളുമായി ദീര്‍ഘദൂര യാത്ര നടത്തുവാന്‍ തയ്യാറെടുക്കുന്നത്. അവിടെ പതിയിരിക്കുന്ന ആ വലിയ അപകടത്തെ നമ്മള്‍ മനസ്സിലാക്കുക. രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ഷീണം നമ്മള്‍ തിരിച്ചറിഞ്ഞു ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരുക. ഏവര്‍ക്കും സുരക്ഷിതമായ ഒരു യാത്ര നേരുന്നു ശുഭയാത്ര.

മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് റോഡ് ഷോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com