വന്യമൃഗ ശല്യം: കേരളവും കര്‍ണാടകയും അന്തര്‍ സംസ്ഥാന കരാറില്‍ ഒപ്പുവെച്ചു

നാലു ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടറിലാണ് ഇരു സംസ്ഥാനങ്ങളും ഒപ്പിട്ടത്
കേരള കർണാടക വനംമന്ത്രിമാർ
കേരള കർണാടക വനംമന്ത്രിമാർ ടിവി ദൃശ്യം

ബന്ദിപ്പൂര്‍: വന്യജീവി ശല്യം തടയുന്നതില്‍ കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവെച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും കരാറിലെത്തിച്ചേര്‍ന്നത്.

നാലു ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടറിലാണ് ഇരു സംസ്ഥാനങ്ങളും ഒപ്പിട്ടത്. മനുഷ്യമ-ഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക, പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ കാലതാമസം ഒഴിവാക്കുക, വിവരം വേഗത്തില്‍ കൈമാറല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് കരാറിലെ പ്രധാന ലക്ഷ്യങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി ആവശ്യത്തിന് തമിഴ്‌നാടും കര്‍ണാടകയും പിന്തുണ നല്‍കി. വംശവര്‍ധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേരളം ആവശ്യപ്പെട്ടു.

കേരള കർണാടക വനംമന്ത്രിമാർ
'കുഴിയില്‍ ഇരുത്തിയ നിലയില്‍'; വിജയന്റെ മൃതദേഹം കണ്ടെത്തി; പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു

റെയില്‍ ഫെന്‍സിങ്ങിന് കേന്ദ്രം സഹായം നല്‍കുന്നില്ലെന്ന് കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ബി ഹണ്ടാരെ കുറ്റപ്പെടുത്തി. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com