വിഎസ് അരുണ്‍കുമാറിനെ ഡയറക്ടറാക്കാന്‍ ഐഎച്ചആര്‍ഡി യോഗ്യതയില്‍ ഭേദഗതി വരുത്തി; സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍

ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു
വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍
വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍വിഎ അരുണ്‍ കുമാര്‍/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം ആഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

2023 ഡിസംബര്‍ പതിമൂന്നിനാണ് ഐഎച്ച് ആര്‍ഡി ഡയറക്ടര്‍ക്കുള്ള യോഗ്യത ഭേദഗതി ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. അധ്യാപന പരിചയം ആവശ്യപ്പെടുന്ന നേരത്തെയുള്ള യോഗ്യത പരിചയത്തിനൊപ്പം ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അല്ലെങ്കില്‍ ഏഴ് വര്‍ഷം ഐഎച്ച് ആര്‍ഡിയുടെ കീഴിലുള്ള എഞ്ചിനിയറിങ് കോളജുകളില്‍ പ്രിന്‍സിപ്പില്‍ തസ്തികയില്‍ സേവനപരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ഇത് താത്കാലിക ഡയറക്ടര്‍ ചുമതല വഹിക്കുന്ന അരുണ്‍ കുമാറിന് വേണ്ടിയുളളതാണെന്നാണ് ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐഎച്ച്ആര്‍ഡിയിലെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലെ വ്യവസ്ഥകള്‍ അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശ ചെയ്യാനുള്ള അധികാരം 23 അംഗ ഗവേണിങ് ബോഡിയില്‍ നിക്ഷ്പിതമാണ്. ഇതില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തിന്റെ എക്‌സ് ഓഫിഷ്യല്‍ ചെയര്‍മാനും ചീഫ് സെക്രട്ടറി വൈസ് ചെയര്‍മാനുമാണ്. ഇതിന് പകരം എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ യോഗ്യത ഭേദഗതി വരുത്താനുള്ള ശുപാര്‍ശ സമര്‍പ്പിച്ചതും സര്‍ക്കാര്‍ ഉത്തരവിറക്കിയതും. ഇതുപ്രകാരം മുഴുവന്‍ സമയ ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കാനുളള വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു.

ഈ ഉത്തരവും വിജ്ഞാപനവും നിയമപരമായി നിലനില്‍ക്കില്ലെന്നും അതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഎച്ച്ആര്‍ഡി പ്രൊഫസറും സാങ്കേതിക സര്‍വകലാശാല ഡീനുമായ ഡോക്ടര്‍ വിനുതോമസ് ഹൈക്കോടതിയെ സമീപിച്ചത്. യോഗ്യത ഇല്ലാത്ത അരുണ്‍കുമാറിനെ താത്കാലിക ഡയറക്ടറുടെ തസ്തികയില്‍ നിന്ന് മാറ്റണമെന്നും നേരത്തെയുള്ള ചട്ടപ്രകാരം മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഐഎച്ച്ആര്‍ഡി, എഐസിടി എതിര്‍ കക്ഷികളോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍
കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപ, റിട്ടേണ്‍ 100രൂപ; ബസിനും ട്രക്കിനും 225 രൂപ, റിട്ടേണ്‍ 335 രൂപ; തലശേരി- മാഹി ബൈപ്പാസ് ടോള്‍ നിരക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com