കൂട്ടപ്പരാതി; കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെപ്പിച്ച് വിസി; ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഇല്ല

മത്സര ഫലത്തെക്കുറിച്ചു വ്യാപക പരാതി ഉയരുകയും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തതോടെയാണു വിസിയുടെ നടപടി.
കേരള സര്‍വകലാശാലാ കലോത്സവത്തില്‍ വിദ്യാര്‍ഥികളുടെ തയാറെടുപ്പ്
കേരള സര്‍വകലാശാലാ കലോത്സവത്തില്‍ വിദ്യാര്‍ഥികളുടെ തയാറെടുപ്പ്ബിപി ദീപു

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നും സമാപന സമ്മേളനവും ഫലപ്രഖ്യാപനം നടത്തേണ്ടതില്ലെന്നും വിസി മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചു. മത്സര ഫലത്തെക്കുറിച്ചു വ്യാപക പരാതി ഉയരുകയും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തതോടെയാണു വിസിയുടെ നടപടി.

കലോത്സവം ആരംഭിച്ച ദിവസം മുതല്‍ വിവാദങ്ങളും ആരംഭിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു പണം വാങ്ങിയെന്ന് ആരോപിച്ച് 3 വിധികര്‍ത്താക്കളെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നാലെ, തങ്ങളെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് കെഎസ്യുക്കാര്‍ ഇന്നലെ മത്സരവേദിയില്‍ പ്രതിഷേധിച്ചിരുന്നു.ഒപ്പന മത്സരത്തില്‍ വിധി നിര്‍ണയിച്ചതു ശരിയല്ലെന്ന് ആരോപിച്ചാണു വിദ്യാര്‍ഥികള്‍ ഇന്നു പ്രതിഷേധിച്ചത്. അപ്പീല്‍ പോലും പരിഗണിച്ചില്ലെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവാതിര, മാര്‍ഗം കളി മത്സരത്തിനെതിരെയും പരാതി ഉയര്‍ന്നു. മത്സരത്തിന്റെ വിഡിയോ കണ്ട് തീരുമാനമെടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇന്ന് സമാപന സമ്മേളനം നടക്കേണ്ടതായിരുന്നു.

അതിനിടെ, സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ - കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയില്‍ ഇടിച്ചു കയറിയതിനാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേരള സര്‍വകലാശാലാ കലോത്സവത്തില്‍ വിദ്യാര്‍ഥികളുടെ തയാറെടുപ്പ്
പത്തനംതിട്ട ലോ കോളജിലെ വിദ്യാര്‍ഥിയെ ഇടിവള കൊണ്ട് ഇടിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com