അനുവാദമില്ലാതെ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം എടുത്തില്ലേ? പൊലീസിനെ മര്‍ദിച്ചില്ലേ?; ഷിയാസിനെ വിമര്‍ശിച്ച് ഹൈക്കോടതി

വൈകാരികവും സ്വാഭാവികവുമായ പ്രതിഷേധമാണ് കോതമംഗലത്തുണ്ടായതെന്ന് ഷിയാസ്
ഹൈക്കോടതി, മുഹമ്മദ് ഷിയാസ്‌
ഹൈക്കോടതി, മുഹമ്മദ് ഷിയാസ്‌ ഫെയ്‌സ്ബുക്ക്‌

കൊച്ചി: ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധത്തിനിടയില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രവൃത്തിയില്‍ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. സമരം നടത്തിയതിന്റെ പേരില്‍ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. അതിന് കേസ് എടുക്കരുതെന്ന് പറയാന്‍ കഴിയുമോ? സമ്മതമില്ലാതെയല്ലേ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. എന്നാല്‍ ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ എന്ന നിലയ്ക്കാണ് ജനങ്ങള്‍ക്കൊപ്പം പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് ഷിയാസ് കോടതിയെ അറിയിച്ചു. വൈകാരികവും സ്വാഭാവികവുമായ പ്രതിഷേധമാണ് കോതമംഗലത്തുണ്ടായത്. എന്നാല്‍ പൊലീസ് വൈരാഗ്യത്തോടെ പെരുമാറുകയാണ്. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമാണെന്ന് സംശയിക്കുന്നതായും ഷിയാസ് പറഞ്ഞു.

ഹൈക്കോടതി, മുഹമ്മദ് ഷിയാസ്‌
പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി; പുതുചരിത്രമെന്ന് വി ശിവന്‍കുട്ടി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ 4 കേസുകള്‍ പൊലീസ് എടുത്തിട്ടുണ്ടെന്ന് ഷിയാസ് കോടതിയില്‍ പറഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com