അവശനിലയിൽ കണ്ടെത്തിയ കൊമ്പൻ
അവശനിലയിൽ കണ്ടെത്തിയ കൊമ്പൻ ടിവി ദൃശ്യം

അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പന്‍ അവശനിലയില്‍

കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിയാണ് അവശനിലയില്‍ കഴിയുന്നത്

തൃശൂര്‍: അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പനാന അവശനിലയില്‍. കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിയാണ് അവശനിലയില്‍ കഴിയുന്നത്. ഇന്നലെ രാവിലെ മുതല്‍ ആന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ യാര്‍ഡിന് സമീപം തന്നെ കിടക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ ഉച്ചയോടെയാണ് ആന സ്ഥലത്തെത്തുന്നത്. രാത്രി മുഴുവന്‍ ആന അവശനിലയില്‍ കിടപ്പുണ്ടായിരുെന്നന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മറ്റൊരു കാട്ടാന ഗണപതിയുടെ സമീപത്തെത്തി നോക്കിയിട്ട് പോയിരുന്നുവെന്നും തദ്ദേശവാസികള്‍ പറയുന്നു.

അവശനിലയിൽ കണ്ടെത്തിയ കൊമ്പൻ
കട്ടപ്പന ഇരട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന തുടരും

ആനയ്ക്ക് അവശതകളുണ്ടെന്നാണ് വിലയിരുത്തല്‍. ഡിഎഫ്ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. വനംവകുപ്പ് ഡോക്ടര്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com